തൃശൂർ: കേരളവർമ്മ കോളേജ് വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയ രാഘവൻ. രാഷ്ട്രീയ വിഷയമല്ലത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ടതാണ്.
തൃശൂർ കേരളവർമ്മ കോളേജിലെ വൈസ് പ്രിൻസിപ്പലായി എ. വിജയരാഘവന്റെ ഭാര്യ ഡോ. ബിന്ദുവിനെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് കോളേജ് പ്രിൻസിപ്പൽ ജയദേവൻ സ്ഥാനം രാജിവച്ചിരുന്നു. രാജി സ്വീകരിച്ച കൊച്ചിൻ ദേവസ്വം ബോർഡ് ഡോ. ബിന്ദുവിന് കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ ചുമതല കൈമാറിയിരുന്നു.