news-photo
എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: അവസരവാദപരമായ നിലപാടുകൾ മൂലം തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞാൽ കേരളത്തിലെ കോൺഗ്രസ് ശിഥിലീകരിക്കപ്പെടുമെന്ന് എൽ.ഡി.എഫ് കൺവീനറും സി.പി.എം. സെക്രട്ടറിയുമായ എ. വിജയരാഘവൻ. ബി.ജെ.പിയുമായും ജമാഅത്ത് ഇസ്‌ലാമിയുമായും ഒരേ സമയം കൂട്ടുകൂടുകയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവൻ. മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, എം.എൽഎമാരായ കെ.വി. അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി, സി. സുമേഷ്, പി. മുഹമ്മദ് ബഷീർ, കെ.എ. ജേക്കബ് എന്നിവർ സംസാരിച്ചു.