pinarayi

തൃശൂർ: മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിമാർ നാലര വർഷത്തിനിടെ 27 രാജ്യങ്ങൾ സന്ദർശിച്ചെന്ന് വിവരാവകാശ രേഖ. 10 രാജ്യങ്ങൾ സന്ദർശിച്ച കടകംപള്ളി സുരേന്ദ്രനാണ് മുന്നിൽ.രണ്ടു സ്വകാര്യയാത്രയടക്കം യു.എ.ഇയിൽ അഞ്ച് വട്ടം സന്ദർശനം നടത്തി. യു.കെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, യു.എസ് തുടങ്ങിയവയാണ് മറ്റു രാജ്യങ്ങൾ.

രണ്ടാം സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മൂന്ന് വട്ടം യു.എസ് യാത്ര നടത്തിയ അദ്ദേഹം യു.എ.ഇ നാലുവട്ടം സന്ദർശിച്ചു. ബഹ്റൈൻ, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലാൻഡ്, ഫ്രാൻസ്, യു.കെ, ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ ഒമ്പത് രാജ്യങ്ങളിലാണ് സന്ദർശനം നടത്തിയത്.

ഒരു യു.എസ് സന്ദർശനം ചികിത്സാർത്ഥമായിരുന്നു. മറ്റൊന്ന് സ്വകാര്യ സന്ദർശനമാണ്. മന്ത്രി കെ.കെ.ശൈലജ എട്ട് രാജ്യങ്ങൾ സന്ദർശിച്ചു. മന്ത്രിമാരുടെ പല യാത്രകളും മുഖ്യമന്ത്രിയുടെ സംഘാംഗം എന്ന നിലയിലായിരുന്നു. കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ

യിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

യാത്രാവിവരം

കെ.കെ ശൈലജ: യു.കെ, യു.എ.ഇ (2 വട്ടം, 1 വട്ടം സ്വകാര്യം), തായ്‌ലാൻഡ്, ശ്രീലങ്ക, യു.എസ് (സ്വകാര്യം), സ്വിറ്റ്‌സർലാൻഡ്, അയർലാൻഡ്, മോൾഡോവ.

ഇ.പി ജയരാജൻ: യു.എ.ഇ (2 വട്ടം), നേപ്പാൾ, യു.എസ് (സ്വകാര്യം), ജപ്പാൻ, ദക്ഷിണ കൊറിയ, ഖത്തർ.

കെ.ടി. ജലീൽ: യു.എ.ഇ (2 വട്ടം - സ്വകാര്യം), റഷ്യ, യു.എസ് (സ്വകാര്യം), മാലദ്വീപ്.

തോമസ് ഐസക്ക്: യു.എ.ഇ (3 വട്ടം - 2 വട്ടം സ്വകാര്യം), യു.എസ് (2 വട്ടം - ഇതിലൊന്ന് സ്വകാര്യം), വത്തിക്കാൻ, യു.കെ.

എ.കെ ബാലൻ: യു.എ.ഇ (2 വട്ടം), സിംഗപ്പൂർ, ഒമാൻ, നെതർലാൻഡ്‌സ് (സ്വകാര്യം), ഫ്രാൻസ് (സ്വകാര്യം), സൗദി അറേബ്യ (സ്വകാര്യം).

ടി.പി. രാമകൃഷ്ണൻ: യു.എ.ഇ, സിംഗപ്പൂർ, കുവൈത്ത്, ഖത്തർ, യു.കെ.

എ.കെ ശശീന്ദ്രൻ: യു.എ.ഇ (സ്വകാര്യം), യു.കെ (2 വട്ടം), ശ്രീലങ്ക (സ്വകാര്യം), ജപ്പാൻ, ദക്ഷിണ കൊറിയ

വി.എസ് സുനിൽകുമാർ: യു.എ.ഇ (2 വട്ടം), ശ്രീലങ്ക, യു.എസ്, ഒമാൻ (എല്ലാ യാത്രകളും സ്വകാര്യം).

കെ. രാജു : യു.എ.ഇ (2 വട്ടം), ജർമ്മനി (എല്ലാം സ്വകാര്യം).