കൊടകര: ക്ഷേത്രവാദ്യ കലാകാരൻമാരുടെ കൂട്ടായ്മയായ കൊടകര മേളകലാ സംഗീതസമിതിയുടെ ഈ വർഷത്തെ സുവർണമുദ്രയ്ക്ക് കുറുംകുഴൽ കലാകാരൻ കൊടകര അനൂപ് അർഹനായി. ഡിസംബർ 20ന് വൈകീട്ട് നാലിന് കൊടകര പൂനിലാർക്കാവ് ക്ഷേത്രമൈതാനിയിൽ നടക്കുന്ന സമിതിയുടെ വാർഷിക വേദിയിൽ നാദസ്വര വിദ്വാൻ, തിരുവിഴ ജയങ്കർ സുവർണമുദ്ര സമ്മാനിക്കും.