guruvayoor

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ നാലമ്പലത്തിനകത്തേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കും. ഓൺലൈൻ വെർച്വൽ ക്യൂ വഴിയും, പ്രാദേശികക്കാർ, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്കും കുടുംബാംഗങ്ങൾക്കും അനുവദിച്ച പ്രകാരം ദർശനം നടത്താം. നെയ് വിളക്ക് വഴിപാട് നടത്തുന്ന ഭക്തർക്ക് നേരിട്ട് നാലമ്പലത്തിലേക്ക് പ്രവേശിക്കാം. ദിവസം 4,000 പേർക്കാണ് ഇന്നു മുതൽ ദർശനസൗകര്യം. ഇന്നു മുതൽ നൂറ് വിവാഹം നടത്തുന്നതിനാണ് അനുമതി.