sndp
ഏകാത്മകം ചീഫ് കോ- ഓർഡിനേറ്ററും, വനിതാസംഘം കേന്ദ്ര സമിതി സെക്രട്ടറിയുമായ അഡ്വ:സംഗീത വിശ്വനാഥൻ സമ്മാനദാനം നിർവഹിക്കുന്നു

കുന്നംകുളം: എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയനിൽ നിന്ന് ശ്രീ നാരായണ ഗുരുദേവ കൃതിയായ 'കുണ്ഡലിനീപ്പാട്ട്' ആസ്പദമാക്കി ധനുഷ സന്യാൽ മോഹിനിയാട്ട നൃത്തരൂപത്തിൽ അണിയിച്ചൊരുക്കി തേക്കിൻകാട് മൈതാനിയിൽ അവതരിപ്പിച്ച ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത നർത്തകിമാർക്ക് പുരസ്‌കാരങ്ങൾ നൽകി. ഏകാത്മകം ചീഫ് കോ- ഓർഡിനേറ്ററും, വനിതാസംഘം കേന്ദ്ര സമിതി സെക്രട്ടറിയുമായ അഡ്വ. സംഗീത വിശ്വനാഥൻ യോഗം ഉദ്ഘാടനം ചെയ്തു, യൂണിയൻ പ്രസിഡന്റ് കെ. രഘുനാഥൻ അദ്ധ്യക്ഷനായി. മുഖ്യപരിശീലക പ്രീത സുരേഷിനെ ആദരിച്ചു. ചന്ദ്രൻ കെ.കെ, കെ.ആർ. രജിൽ, ഇ.ടി. ബാലൻ, മിനി തിലകൻ, എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.കെ. മോഹനൻ സ്വാഗതവും

വൈസ് പ്രസിഡന്റ് കെ.എം. സുകുമാരൻ നന്ദിയും പറഞ്ഞു.