ചേലക്കര: നായ കടിക്കുമോ എന്ന പേടിയോടെ വേണം ട്രഷറിയിൽ പെൻഷൻ വാങ്ങാനെത്താൻ. ചേലക്കര മിനി സിവിൽ സ്റ്റേഷനിലുള്ള ട്രഷറിയിലെത്തുന്ന വയോധികർ അടക്കമുള്ളവർക്കാണ് തെരുവുനായയെ പേടിക്കേണ്ട സ്ഥിതിയുള്ളത്. ട്രഷറി ഓഫീസിനു മുന്നിൽ തെരുവുനായകൾ കൂടിയിട്ട് ദിവസങ്ങളായി.
ട്രഷറി, വില്ലേജ് ഓഫീസുകൾ, ക്ഷീര വികസന സംഘം ഓഫീസ്, പൊതുമരാമത്ത് വകപ്പ് , ജലവിഭവ വകുപ്പ് തുടങ്ങിയവയുടെ ഓഫീസുകളിലേക്ക് പോകുന്ന കവാടത്തിലായി ഗോവണിപ്പടിയോട് ചേർന്ന് ട്രഷറിയോടു ചേർന്ന് കിടക്കുന്ന നായകൾ ആളുകൾ ചെല്ലുമ്പോൾ കുരച്ചു കൊണ്ട് ചാടിച്ചെല്ലുന്നത് പതിവ് കാഴ്ചയാണ്. ഏവരും ഭയത്തോടെയാണ് ഓഫീസുകളിലേക്ക് പോകുന്നത്.