തൃപ്രയാർ : ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുന:ക്രമീകരിച്ചു. ഇന്ന് മുതൽ പുലർച്ചെ 4.30 മുതൽ ഉച്ചയ്ക്ക് 12 വരെയും, വൈകീട്ട് 5 മുതൽ രാത്രി 8 വരെയും ഭക്തർക്ക് ദർശനം നടത്താം. പുലർച്ചെ 4.30 നു മുമ്പ് യാതൊരു കാരണവശാലും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കൊവിഡ് - 19 മാനദണ്ഡം അനുസരിച്ചായിരിക്കും ദർശനമെന്ന് ദേവസ്വം മാനേജർ അറിയിച്ചു.