ചിറയിൻകീഴ്: അഴൂരിലെ എ.ഡി.എസ് വാർഷികവും കൊവിഡ് 19 ബോധവത്കരണ പരിപാടിയുടെയും ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത് നിർവഹിച്ചു. എ.ഡി.എസ് ചെയർമാൻ ആർ. അംബിക അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭദ്ര സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. ഡോ. പത്മപ്രസാദ് കൊവിഡ് പ്രതിരോധ ബോധവത്കരണ ക്ലാസ് നയിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്.എസ്. ചന്ദ്രബാബു, ബി. രവി എന്നിവർ സംസാരിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഡോ. പത്മപ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ബീജാറാണി, ആശാവർക്കർ ബിന്ദു സുധി, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു എന്നിവരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത് ആദരിച്ചു.