food

ചിറയിൻകീഴ്: കേരള പിറവി ദിനത്തിൽ താലൂക്കാശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു.

കഴിഞ്ഞ നാലുവർഷമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന അന്നശ്രീ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണവിതരണം നടന്നത്. ചിറയിൻകീഴ് ആനത്തലവട്ടം ആശ്രമം വീട്ടിൽ ആർ. പ്രകാശ് കുമാറിന്റെയും ചിറയിൻകീഴ് താലൂക്ക് അങ്കണവാടി വർക്കേഴ്സ് ഹെൽപ്പേഴ്സ് സഹകരണ സംഘം പ്രസിഡന്റ് സിന്ധുവിന്റെ മകൻ അവിനാഷിന്റെയും ആനയറ കുടവൂർ ബാങ്ക് റോഡ് എസ്.എസ്. നിവാസിൽ എസ്. വിക്രമന്റെയും എസ്. ബിന്ദുവിന്റെയും മകൾ ഐശ്യര്യയുടെയും വിവാഹത്തോടനുബന്ധിച്ചാണ് ഉച്ചഭക്ഷണം നൽകിയത്.

ഭക്ഷണ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സിന്ധു പ്രകാശ്, എസ്.ആർ. ജ്യോതി തുടങ്ങിയവർ പങ്കെടുത്തു