anupama

യുവ താരനിരയെ അണി നിരത്തി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം' വേറിട്ടൊരു വിജയമായിരുന്നു. ഈ ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനുപമ പരമേശ്വരൻ. ചിത്രത്തിൽ അനുപമയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് ആദ്യ ചിത്രത്തിലൂടെ തന്നെ താരം പ്രശസ്തിയുടെ കൊടുമുടിയിലെത്തി. എന്നാൽ അതിന് ശേഷം താരം ഒരുപാട് വിമർശനങ്ങൾ നേരിട്ടു. അഹങ്കാരി, ജാഡ എന്നിങ്ങനെ ഒരുപാട് അഭിപ്രായപ്രകടനങ്ങൾ താരത്തിനു നേരെ ഉണ്ടായി. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ഒരു ചിത്രം വൈറലായിരുന്നു. പുറം തിരിഞ്ഞിരിക്കുന്ന ഒരു ചിത്രമായിരുന്നു താരം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു. നിരവധി പേർ ചിത്രത്തിന് പിന്തുണ നൽകിയപ്പോൾ ശരീരം കാണിക്കുന്നതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചും ഒരുപാടുപേർ രംഗത്തെത്തി. "ഈ അനുപമയെ ഞങ്ങൾക്ക് ഇഷ്ടമല്ല. കൊടിയിലേയും പ്രേമത്തിലേയും അനുപമയെയാണ് ഞങ്ങൾക്ക് ഇഷ്ടം.." എന്നാണ് ഒരാൾ ചിത്രത്തിന് കമന്റ് നൽകിയത്. "നിങ്ങളെക്കുറിച്ച് വളരെ വിഷമമുണ്ട് സഹോദരാ. നിങ്ങൾ പറഞ്ഞത് എനിക്ക് മനസിലായി. എന്നാൽ എന്റെ യഥാർത്ഥ ജീവിതത്തിൽ ഞങ്ങൾ മാലതിയോ മേരിയോ അല്ല. അതിനാൽ എന്നെ ജീവിക്കാൻ വിടൂ" എന്നാണ് അനുപമ മറുപടി നൽകിയത്.