കിളിമാനൂർ:പഠന- പഠനേതര വിഷയങ്ങളിൽ വിദ്യാഭ്യാസ ഉപജില്ലയ്ക്കാകെ മാതൃകയായ കിളിമാനൂർ ഗവ.എൽ.പി സ്കൂളിന് 120-ാം വർഷത്തിൽ പുതിയ ഹൈടെക് മന്ദിരം നിർമ്മിക്കുന്നു. പദ്ധതിയുടെ ശിലാസ്ഥാപനം നടന്നു. എസ്.എസ്.കെ ഫണ്ടിൽ നിന്നു 38ലക്ഷം രൂപ ചെലവഴിച്ചാണ് നാല് ഹൈടെക് ക്ലാസ് മുറികൾ നിർമ്മിക്കുന്നത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും ബി.സത്യൻ എം.എം.എ നിർവഹിച്ചു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.എസ്. സിനി, വാർഡ് മെമ്പർമാരായ ബീനാവേണുഗോപാൽ,ബി.എസ്. റജി,ബ്ളോക്ക് പ്രോഗ്രാം ഓഫീസർ വി.ആർ.സാബു,ജില്ലാ പ്രോജക്ട് കോ ഒാർഡിനേറ്റർ എൻ.രത്നകുമാർ,ജില്ലാ പ്രോഗ്രാം ഓഫീസർ എ.സന്ധ്യാ,എ.ഇ.ഒ വി.രാജു,മുൻ ബി.പി.ഒ എം.എസ് സുരേഷ് ബാബു,സ്കൂൾ പ്രഥമാദ്ധ്യാപിക ടി.വി. ശാന്തകുമാരി അമ്മ,എസ്.എം.സി ചെയർമാർ രതീഷ് പോങ്ങനാട്,പി.ടി.എ പ്രസിഡന്റ് രാജീവ്, അൽസി, സി.സുകുമാര പിള്ള,എം.സി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.