vala

വെഞ്ഞാറമൂട് :വാളയാറിൽ പീഢനത്തിനിരയായി കൊല ചെയ്യപ്പെട്ട സഹോദരിമാർക്ക് നീതി നിക്ഷേധിക്കുന്ന സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ചും മാതാപിതാക്കൾ നടത്തിവരുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേരള പുലയർ മഹാസഭ (കെ.പി.എം.എസ് ) വെഞ്ഞാറമൂട് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു.വെഞ്ഞാറമൂട് ജംഗ്ഷനിൽ നടന്ന ധർണ യൂണിയൻ പ്രസിഡന്റ് ആനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പുല്ലമ്പാറ പത്മകുമാർ,നെല്ലനാട് ഗ്രാമ പഞ്ചായത്ത് അംഗം എം.എസ്.ബിനു,അനൂപ് വലിയകട്ടയ്ക്കാൽ,ഭുവനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.