jaha

വെമ്പായം :വെമ്പായം - പഴകുറ്റി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനടയാത്ര സമരം സംഘടിപ്പിച്ചു. യാത്ര വെമ്പായം മുക്കംപാലമൂട് ജംഗ്ഷനിൽ നിന്നാരംഭിച്ച് പഴകുറ്റിയിൽ സമാപിച്ചു.യാത്രയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മന്നൂർക്കോണം സജാദിന് പതാക കൈമാറി ഡി .സി .സി. ജനറൽ സെക്രട്ടറി അഡ്വ.തേക്കട അനിൽകുമാർ നിർവഹിച്ചു.അഡ്വ.വെമ്പായം അനിൽകുമാർ,വെമ്പായം മനോജ്,ബാഹുൽ കൃഷ്ണ,മഹേഷ് ചന്ദ്രൻ,വെമ്പായം അഫ്സർ,മോഹനൻ നായർ,കെ.കെ.ഷെരീഫ്,പള്ളിക്കൽ നസീർ,വെമ്പായം പ്രദീപ്,മൊട്ടക്കാവ് അൻസാർ,കാരംകോട് ഷരീഫ്,ഇർഷാദ് വെമ്പായം,അനന്ദു കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.