v

വെഞ്ഞാറമൂട്: വെമ്പായം വെട്ടുപാറ ജംഗ്ഷൻ മുതൽ തേക്ക‌ട ജംഗ്ഷൻ വരെയുള്ള റോഡ് പൊട്ടിപ്പൊളിയുന്നതായി നാട്ടുകാരുടെ പരാതി. റോഡ് നവീകരണം പൂർത്തിയായി 3 വർഷം തികയും മുൻപ് റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടു തുടങ്ങി. റോഡിലൂടെ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള വിതരണത്തിനുള്ള പെെപ്പുകളും പൊട്ടിയിട്ടുണ്ട്. ദിവസേന നൂറുകണക്കിന് ടിപ്പർ ലോറികളാണ് വെട്ടുപാറ -തേക്കട റോഡിലൂടെ സഞ്ചരിക്കുന്നത്. അമിതഭാരവുമായി യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഈ റോഡിലൂടെ ടിപ്പർ ലോറികൾ സഞ്ചരിക്കുന്നതാണ് റോഡ് പൊട്ടിപ്പൊളിയുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. വാഹനഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസും റവന്യൂ അധികാരികളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.