മുടപുരം:അഴൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് എ.ഡി.എസ് വാർഷികവും കൊവിഡ് ബോധവത്കരണ പരിപാടിയും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത് ഉദ്‌ഘാടനം ചെയ്തു. എ.ഡി.എസ് ചെയർമാൻ ആർ. അംബിക അദ്ധ്യക്ഷത വഹിച്ചു.എ.ഡി.എസ് സെക്രട്ടറി സുഭദ്ര സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു.ഡോ.പത്മപ്രസാദ് കൊവിഡ് പ്രതിരോധ ബോധവത്കരണ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.എസ്.ചന്ദ്രബാബു,ബി.രവി എന്നിവർ സംസാരിച്ചു. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഡോ. പത്മപ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ബീജാറാണി,ആശാവർക്കർ ബിന്ദുസുധി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.എസ്. ചന്ദ്രബാബു എന്നിവർക്ക് വൈസ് പ്രസിഡന്റ് ആർ. അജിത് ഉപഹാരം നൽകി.