കല്ലമ്പലം:കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ പള്ളിക്കൽ വേളമാനൂർ കല്ലറക്കോണം സുദേവന്റെ പുരയിടത്തിലെ മരച്ചീനി,വാഴ,ചേമ്പ്,ചേന തുടങ്ങിയ കാർഷികവിളകൾ കൂട്ടത്തോടെയെത്തിയ പന്നികൾ മുഴുവനും നശിപ്പിച്ചു.തൊട്ടടുത്ത ശാന്ത മന്ദിരത്തിൽ സ്വർണ്ണമ്മയുടെ പുരയിടത്തിലെ മരച്ചീനി,പയർ എന്നിവയും നശിപ്പിച്ച ശേഷം വയലിലേക്കിറങ്ങിയ പന്നികൾ വ്യാപകമായി കൃഷിയും നശിപ്പിച്ചു.കല്ലറക്കോണം,കോഴിയോട് പ്രദേശങ്ങളിൽ പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.