തിരുവനന്തപുരം: നഗരസഭയുടെ ഒന്നാം വാർഡായ കഴക്കൂട്ടം വാർഡിന്റെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കഴക്കൂട്ടത്തിന്റെ ജനകീയകാലം എന്ന വികസന പത്രിക മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങി. വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിൽ നേരിട്ടെത്തിയാണ് വികസന പത്രിക നൽകിയത്. തുടർന്നും നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.