reg

തിരുവനന്തപുരം: ഒരു റവന്യു ജില്ലയിലെ ഏത് സബ്‌രജിസ്ട്രാർ ഓഫീസിലും ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന എനിവെയർ രജിസ്‌ട്രേഷൻ സമ്പ്രദായം ഇന്നു മുതൽ പ്രാബല്യത്തിലാവും. ജില്ലയ്ക്കുള്ളിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ വരുന്ന ആധാരങ്ങളും രജിസ്റ്റർ ചെയ്യാനുള്ള അധികാരം എല്ലാ സബ്‌ രജിസ്ട്രാർമാർക്കും അനുവദിച്ചു.

പുതിയ സമ്പ്രദായം നവംബർ ആദ്യവാരം നടപ്പിലാക്കുമെന്ന് കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്‌തിരുന്നു ഏതെങ്കിലും കാരണത്താൽ ഒരു പ്രദേശത്ത് അവധി പ്രഖ്യാപിക്കുകയാണെങ്കിൽ പ്രദേശത്തെ ജനങ്ങൾക്ക് ആ ദിവസം തടസമില്ലാതെ മറ്രൊരിടത്ത് രജിസ്ട്രേഷൻ നടത്താം.

നഗരങ്ങളിലെ ഓഫീസുകളിൽ തിരക്ക് കുറയ്ക്കുന്നതിനും നിശ്ചിത എണ്ണം ആധാരം കഴിഞ്ഞുള്ള ടോക്കണുകൾ തിരക്കില്ലാത്ത ഓഫീസുകളിലേക്ക് മാറ്റുന്നതിനും സൗകര്യമൊരുക്കിയെന്നും മന്ത്രി ജി.സുധാകരൻ അറിയിച്ചു.