തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാജി സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാരതീയ ദളിത് കോൺഗ്രസ് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പേരൂർക്കട രവി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഷാബുഗോപിനാഥ്, ടി.പി. പ്രസാദ്, തിരുപുറം സുരേഷ്, ജഗതി ഉദയൻ, എ. മുരളീധരൻ, പനവിള ലത, ശാസ്‌തമംഗലം സന്ധ്യ, ഷാജി, സി. സനൽ തുടങ്ങിയവർ സംസാരിച്ചു.