തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കൈത്തറി വിപണിയെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് എം. വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ച കൈത്തറി ചലഞ്ചിൽ പിറന്നാൾ ദിനത്തിൽ ഉമ്മൻചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനും മകൻ ചാണ്ടി ഉമ്മനും പങ്കാളികളായി. എം. വിൻസെന്റ് എം.എൽ.എയിൽ നിന്നും ഇവർ കൈത്തറി വസ്ത്രങ്ങൾ വാങ്ങി. കൈത്തറി ചലഞ്ചിന്റെ ഭാഗമായി ബാലരാമപുരം കൈത്തറി വസ്ത്രങ്ങൾക്ക് വിലക്കിഴിവ് നൽകാൻ വ്യാപാരികൾ തയ്യാറാകണമെന്നും എം. വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു.