02

പോത്തൻകോട്: പോത്തൻകോട് ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യ ബഡ്സ് സ്‌കൂളിന്റെ പുതിയ മന്ദിരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ, ജില്ലാ പഞ്ചായത്തംഗം ജലീൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. യാസിർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീനാ മധു, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പത്മിനി, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നേതാജിപുരം അജിത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ.എസ്.വി. സജിത്ത്, ബിന്ദു, റിയാസ് , രാജേന്ദ്രൻ, ബഡ്സ് സ്‌കൂൾ അദ്ധ്യാപിക സുചിമ തുടങ്ങിയവർ പങ്കെടുത്തു.