കിളിമാനൂർ: പുളിമാത്ത് പഞ്ചായത്തിൽ ബി.ജെ.പിയിൽ നിന്ന് പ്രവർത്തകർ സി.പി.എമ്മുമായി സഹകരിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ ഇവരെ സ്വീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അം​ഗം ബി.പി. മുരളി, ജില്ലാകമ്മിറ്റി അം​ഗം മടവൂർ അനിൽ, ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ, ഏരിയാ കമ്മിറ്റി അം​ഗങ്ങളായ കെ. വത്സലകുമാർ, വി. ബിനു, ലോക്കൽ സെക്രട്ടറി ജയേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.