കിളിമാനൂർ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ തോയിത്തല ഏലായിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഞാറുനടീൽ ഉത്സവം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി കൃഷി ചെയ്യാതിരുന്ന ഏലായിലെ പല നിലങ്ങളും കൃഷിക്കായി ഒരുങ്ങി കഴിഞ്ഞു. അദ്ധ്യാപകരും കർഷകരുമൊത്തൊരുമിച്ച ഞാറുനടീൽ ചങ്ങിൽ കെ.എസ്.ടി.എ ഉപജില്ലാ പ്രസിഡന്റ് എം.എസ്. ശശികല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സബ് ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, പള്ളിക്കൽ ബ്രാഞ്ച് സെക്രട്ടറി ജിനു ജോൺ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, വൈസ് പ്രസിഡന്റ് എം. ഹസീന, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എൻ.ടി. ശിവരാജൻ സംസ്ഥാന എക്സി.അംഗം പി.വി. രാജേഷ്, ജില്ലാ സെക്രട്ടറി വി. അജയകുമാർ, എസ്. ജവാദ്, വി ആർ. സാബു, കെ.വി. വേണുഗോപാൽ, ആർ.കെ. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.