കല്ലമ്പലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പള്ളിക്കൽ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച കാർഷിക കർമ്മസേനയുടെ നെൽകൃഷിയുടെ കൊയ്‌ത്തുത്സവം അഡ്വ.വി. ജോയി എം.എൽ.എ നിർവഹിച്ചു. കുളക്കുടി മുതൽ ഈരാറ്റിൽ വരെയുള്ള 20 ഏക്കർ തരിശുഭൂമിയിലാണ് അമ്പതോളം ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള സേന കൃഷിയിറക്കിയത്. പഞ്ചായത്തംഗങ്ങളായ ഷീജ, നസീർ, കർമ്മസേന പ്രവർത്തകരായ അനിൽ. പി നായർ, രാജേഷ്, താജു, ഹരി, സുരേഷ്, ഹരികൃഷ്ണൻ, മോൻകുട്ടൻ, ബിപിൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.