വെഞ്ഞാറമൂട്: ജനസംഘം നേതാവും ബി.ജെ.പി സ്ഥാപക നേതാക്കളിലൊരാളുമായ കെ. രാമൻപിള്ളയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശതാഭിഷേക സ്മരണിക കേരളപ്പിറവി ദിനത്തിൽ പ്രകാശനം ചെയ്തു. കൊല്ലം ജവഹർ ഭവനിൽ ബി.ജെ.പി കൊല്ലം ജില്ലാ പ്രസിഡന്റ് ബി. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സ്മരണിക പ്രകാശനം ചെയ്തു. ബി.ജെ.പി കൊല്ലം ജില്ല മുൻ പ്രസിഡന്റ് തുരുത്തിക്കര രാമകൃഷ്ണപിള്ള സ്മരണിക ഏറ്റുവാങ്ങി. സ്മരണിക കമ്മിറ്റി രക്ഷാധികാരി പി.കെ.രാമകൃഷ്ണപിള്ള കെ.രാമൻപിള്ളയെ ആദരിച്ചു
ഐക്യകേരളത്തിന് 64 വയസാകുമ്പോൾ അതിന്റെ ആദ്യ പിറന്നാൾ ആഘോഷിച്ച ഓർമ്മകളുമായാണ് കെ. രാമൻപിള്ള സ്മരണിക പ്രകാശനത്തിന് എത്തുന്നത്. ഹിന്ദു മഹാമണ്ഡലത്തിലൂടെ പൊതു പ്രവർത്തനരംഗത്ത് എത്തിച്ചേർന്ന രാമൻപിള്ള പിന്നീട് ആർ.എസ്.എസ് പ്രവർത്തകനായി. അധികാരം സ്വപ്നം പോലും കാണാൻ കഴിയാതിരുന്നകാലത്ത് ഭാരതീയ ജനസംഘം, ബി.ജെ.പി. എന്നീ സംഘടനകൾ കെട്ടിപ്പടുക്കാൻ ഓടിനടന്ന് പ്രവർത്തിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ മേയ് 30ന് രാമൻപിള്ളയ്ക്ക് 84 വയസ് പൂർത്തിയായെങ്കിലും കൊവിഡ് വ്യാപനം മൂലം ആഘോഷം മാറ്റിവയ്ക്കുകയായിരുന്നു.
. പ്രൊഫ.ആർ. ബാലചന്ദ്രൻ നായർ, പ്രൊഫ.പി.കെ.ബാലകൃഷ്ണകുറുപ്പ്, എസ്.വാരിജാക്ഷൻ, ആറന്മുള അപ്പുക്കുട്ടൻനായർ, പി.സുന്ദരം, കെ.വാസുദേവൻനായർ, കെ. ശിവദാസൻ,അഡ്വ.ഡി.അശോക് കുമാർ, പി.അശോക് കുമാർ,സ്.കെ.ചന്ദ്രബാബു ,പി.എൻ.കൃഷ്ണൻനായർ തുടങ്ങിയവർ പങ്കെടുത്തു.