കിളിമാനൂർ: സംസ്ഥാന പാതയെ ദേശീയപാതയുമായും, മലയോര ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിച്ചും, ചെറു പാലങ്ങളെ വികസിപ്പിച്ചും മണ്ഡലത്തിൽ വികസനത്തിന്റെ കുതിച്ചു ചാട്ടം. ആറ്റിങ്ങൽ മണ്ഡലത്തിലെ കിളിമാനൂരിൽ രണ്ട് റോഡുകളുടെ ഉദ്ഘാടനവും, ഒരു പാലത്തിന്റെയും രണ്ട് റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും ഇന്ന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ഇതോടെ ഇതിന്റെ ഗുണഫലം ലഭിക്കുന്നത് ഒമ്പത് പഞ്ചായത്തുക്കൾക്കും രണ്ട് നഗരസഭയ്ക്കുമാണ്(ആറ്റിങ്ങൽ, വർക്കല)