തിരുവനന്തപുരം : ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ അന്തസുണ്ടെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് മന്ത്രി കെ.കെ. ശൈലജ. സ്ത്രീ വിരുദ്ധ നിലപാട് മനസിൽ സൂക്ഷിക്കുന്നത് അപകടകരമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉള്ളിലുള്ളതാണ് പുറത്തുവരുന്നത്. ബലാത്സംഗത്തിന് വിധേയയാകുന്ന സ്ത്രീ ഒരിക്കലും കുറ്റവാളിയല്ല.
അതിക്രമത്തിന് ഇയാകുന്നവർ അന്തസ് കുറവ് കൊണ്ടല്ല ആത്മഹത്യ ചെയ്യാത്തത്. ഖേദം പ്രകടിപ്പിച്ചത് നല്ല കാര്യം. എന്നാൽ ഇടയ്ക്കിടയ്ക്ക് സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കുന്ന പ്രവണത രാഷ്ട്രീയ പാർട്ടിക്കാർ നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.