തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനഭീഷണി അതിശക്തമായി തുടരുന്നതായി ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്.മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. ഓണത്തിന് ശേഷമുള്ള സാഹചര്യം കണക്കിലെടുത്ത് ഒക്ടോബറിൽ രോഗികളുടെ എണ്ണത്തിൽ നിയന്ത്രണാതീതമായ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും പിടിച്ചു നിൽക്കാനായതാണ് ഏക പ്രതീക്ഷ.
എന്നാൽ ഇക്കാലയളവിൽ മരണസംഖ്യ വർദ്ധിച്ചു. ആകെ മരണങ്ങളിൽ 50ശതമാനവും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ഒരു മാസത്തിനിടെയാണ്.
സെപ്തംബറിൽ ആകെ രോഗികൾ 120000 കടന്നപ്പോൾ ഒക്ടോബറിൽ അത് 2,36,999 രോഗികളായി .
ഒക്ടോബർ 10ന് 11755 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ വരും ദിവസങ്ങളിൽ സ്ഥിതി അപ്പാടെ മാറുമെന്ന് ഭയപ്പെട്ടെങ്കിലും അതുണ്ടായില്ല. .
ഒക്ടോബർ രണ്ടാംവാരം രോഗവ്യാപന നിരക്ക് 16ശതമാനമായിരുന്നു. എന്നാൽ കുറഞ്ഞ രോഗവ്യാപന നിരക്കാണ് അവസാനവാരം രേഖപ്പെടുത്തിയത്. 12.9 ശതമാനം. വരുന്ന ആഴ്ചയിലും രോഗികളുടെ എണ്ണവും
മരണനിരക്കും വർദ്ധിക്കാതിരുന്നാൽ ആശ്വാസത്തിന് വകയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
തിരഞ്ഞെടുപ്പാണ് വെല്ലുവിളി
തദ്ദേശതിരഞ്ഞെടുപ്പും ശബരിമലയും വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പിന് ശേഷം കേസുകളുടെ എണ്ണത്തിൽ വലിയൊരു വർദ്ധനവ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നു.
'ഒക്ടോബറിൽ ഭയപ്പെട്ടിരുന്ന അപകടം ഉണ്ടായില്ലെന്നതാണ് ആശ്വാസം.
-പദ്മനാഭ ഷേണായി
റുമറ്റോളജിസ്റ്റ്, കൊച്ചി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
രാജ്യ ശരാശരി (4.3)
കേരളം 12.9
രാജസ്ഥാൻ 10.2
മഹാരാഷ്ട്ര 9.4
ന്യൂഡൽഹി 9.4
പശ്ചിമബംഗാൾ 9.3
ഹരിയാന 6.2
കർണാടക 4.0
ഒഡീഷ 3.8
ആന്ധ്രാപ്രദേശ് 3.7
തെലങ്കാന 3.6
തമിഴ്നാട് 3.5