photo

നെടുമങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ്‌ സംഘടിപ്പിച്ച സമരപരിപാടിയുടെ ഭാഗമായി ആനാട് മണ്ഡലത്തിലെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും പ്രവർത്തകർ ധർണ നടത്തി. മണ്ഡലം-വാർഡുതല സമരോദ്ഘാടനം കെ.പി.സി.സി നിർവാഹകസമിതി അംഗം ആനാട് ജയൻ നിർവഹിച്ചു. വാമനപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി നെട്ടറക്കോണം ഗോപാലകൃഷ്‌ണന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ആർ. അജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ജെ. മഞ്ജു, പഞ്ചായത്ത് അംഗം പ്രഭ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ എം.എൻ. ഗിരി, നെട്ടറക്കോണം അശോകൻ, കെ.എൻ. രഞ്ജിത്ത്, ജോസ്, ഉഷാനന്ദിനി, പി.കെ. രാധാകൃഷ്ണൻ, സുചിത്ര തുടങ്ങിയവർ പങ്കെടുത്തു.