കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് പത്തുവർഷം കഠിന തടവ്. പരവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയ പാറയിൽ വീട്ടിൽ ഉജയനെ (38) കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും അടയ്ക്കണം. 2017 ജനുവരിയിൽ 11 വയസുള്ള പെൺകുട്ടിയെയാണ് ഉജയൻ ഉപദ്രവിച്ചത്. മുപ്പതോളം സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.