വർക്കല: വിജിലൻസ് അവബോധ വാരാചരണം പ്രമാണിച്ച് വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ അഴിമതിക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്റ്റേഷൻ മാസ്റ്റർ സി. പ്രസന്ന കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് സ്റ്റേഷൻ മാനേജർ എം. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാർ അഴിമതി വിരുദ്ധ പ്രതിജ്ഞ എടുത്തു. 'ഞാൻ അഴിമതിക്കെതിരെ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ബിജു രാജിന് ഒന്നാം സമ്മാനം ലഭിച്ചു. ശ്രീകുമാർ, ബിജുരാജ്, മുരുകൻ പിളള, വിനോദ്, സജു, മനു, മോഹൻ ബ്രഹ്മാസ്, സുനി, നാഗേന്ദ്രൻ എന്നിവർ പങ്കെടുത്തു.