ak-balan

തിരുവനന്തപുരം: ലൈഫ് മിഷൻ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഒാഫീസിന് ജാഗ്രത കുറവുണ്ടായിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലൻ.എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്ന നാല് കേന്ദ്ര ഏജൻസികളുടെ ഫലം പുറത്തുവരട്ടെ, അതുവരെ അഭിപ്രായം പറയുന്നില്ല. ഭരണ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ അന്വേഷണം മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ ഇങ്ങനെ നടക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിനീഷ് കോടിയേരിക്കെതിരായ കേസിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ഇപ്പോൾ ഒന്നും പറയാനാവില്ലെന്നും ഏജൻസി അന്വേഷണഫലം വരട്ടെയെന്നുമായിരുന്നു പ്രതികരണം.അട്ടപ്പാടിയിലെ 2730 ഏക്കർ ആദിവാസി ഭൂമി സ്വകാര്യസ്ഥാപനത്തിന് പാട്ടത്തിന് നൽകിയത് സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്. അട്ടപ്പാടിയിലെ സഹകരണ ഫാമിംഗ് സൊസൈറ്റി അധികൃതർ നൽകിയ പാട്ടക്കരാർ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികവർഗ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.