plus

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ പ്രവേശനം ഇന്ന് മുതൽ. അലോട്ട്‌മെന്റ് റിസൾട്ട് കാൻഡിഡേറ്റ് ലോഗിനിലെ ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട് ലിങ്കിലൂടെ പരിശോധിക്കാം. ട്രാൻസ്‌ഫർ അലോട്ട്‌മെന്റ് ലെറ്റർ അതത് സ്‌കൂൾ പ്രിൻസിപ്പൽമാർ ലഭ്യമാക്കും. അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം ലഭിക്കുന്നവർ അലോട്ട്മെന്റ് ലെറ്ററിലുള്ള സമയത്ത് സ്കൂളിലെത്തി പ്രവേശനം നേടണം.
ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവുകൾ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി നാളെ രാവിലെ 10ന് www.hscap.kerala.gov.inൽ പ്രസിദ്ധീകരിക്കും. 10,​416 സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിവുകളുള്ളത്. അഞ്ചിന് വൈകിട്ട് അഞ്ചുവരെ Renew Application ലിങ്കിലൂടെ അപേക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.