police

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ സന്നിഹിതനായിരുന്നു.
2019 ലെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ പത്തനംതിട്ട ജില്ലാ പൊലീസ്‌ മേധാവി കെ.ജി. സൈമൺ ഏറ്റുവാങ്ങി. അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലും അദ്ദേഹത്തിന് ലഭിച്ചു.
വിരമിച്ച അസിസ്റ്റന്റ് കമാൻഡന്റ് ജോസഫ് റസൽ ഡിക്രൂസ്, വിരമിച്ച ഡെപ്യൂട്ടി കമാൻഡന്റ് ആർ. ബാലൻ, കോഴിക്കോട് സിറ്റി ട്രാഫിക് അസി. കമ്മിഷണർ പി.കെ. രാജു, തിരുവനന്തപുരം വിജിലൻസ് ഡിവൈ.എസ്.പി.ജെ. പ്രസാദ്, വിരമിച്ച എ.എസ്.ഐ നസറുദ്ദീൻ മുഹമ്മദ് ജമാൽ, തിരുവനന്തപുരം സിറ്റി സി ബ്രാഞ്ച് എസ്.ഐ യശോധരൻ ശാന്തമ്മ കൃഷ്ണൻ നായർ, തിരുവനന്തപുരം സിറ്റി ഡ്രൈവർ എ.എസ്.ഐ എസ്.കെ. സാബു എന്നിവർക്കാണ് സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചത്.

മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2018, 2019 വർഷങ്ങളിലെ മെഡലുകൾക്ക് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ, കോഴിക്കോട് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി എം.എൽ. സുനിൽ, കോഴിക്കോട് വിജിലൻസ് എസ്.പി എസ്. ശശിധരൻ, ഫോർട്ട് അസി. കമ്മിഷ്ണർ ആർ. പ്രതാപൻ നായർ, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി. സുരേഷ് കുമാർ, കണ്ണൂർ ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ, കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി എസ്.ഷംസുദ്ദീൻ, കൊല്ലം ക്രൈം ബ്രാഞ്ച് എസ്.ഐ വി. അനിൽകുമാർ, തൃശൂർ റൂറൽ സി ബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി എന്നിവർ അർഹരായി.

സൗത്ത്‌സോൺ ട്രാഫിക് എസ്.പി ബി. കൃഷ്ണകുമാർ, തിരുവനന്തപുരം വിജിലൻസ് എസ്.പി കെ.ഇ. ബൈജു, ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസൻ, കോട്ടയം സി ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, കണ്ണൂർ സ്‌പെഷ്യൽ ബാഞ്ച് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി ജിജോൺസൺ എന്നിവരാണ് 2020 ലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള മെഡൽ നേടിയത്.

മുൻ ഡിവൈ.എസ്.പി ടി.കെ. സുരേഷ്, കണ്ണൂർ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ കെ. സന്തോഷ്‌കുമാർ, കോഴിക്കോട് റൂറൽ എ.എസ്.ഐ കെ.ടി. ശ്രീകുമാർ, തിരുവനന്തപുരം ഇന്റലിജൻസ് ബ്യൂറോ സിവിൽ പൊലീസ് ഓഫീസർ കെ.എസ്. ജയകൃഷ്ണൻ എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അസാധാരൺ ആസൂചന കുശലതാ പതക് ബെഹ്‌റയിൽ നിന്ന് സ്വീകരിച്ചു.
മുഖ്യമന്ത്രിയുടെ 2020 ലെ 251പൊലീസ് മെഡലുകൾ പൊലീസ് ആസ്ഥാനത്തും ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും വിവിധ യൂണിറ്റുകളിലുമായി വിതരണം ചെയ്തു. പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി നാഗരാജു ചക്കിലം, ആംഡ് പൊലീസ് ബറ്റാലിയൻ ഡി.ഐ.ജി പി. പ്രകാശ്, പൊലീസ് ആസ്ഥാനത്തെ എ.ഐ ജി. രാഹുൽ ആർ. നായർ എന്നിവർ സംസ്ഥാന പൊലീസ് മേധാവിയുടെ കമന്റേഷൻ സർട്ടിഫിക്കറ്റിനും അർഹരായി.