mudukadu

കഴക്കൂട്ടം: കരുതലോടെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള ദൗത്യം പൊതുജനങ്ങൾ ഏറ്റെടുക്കണമെന്ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊവിഡ് വ്യാപന പശ്ചാലത്തലത്തിൽ അടച്ചിട്ട മാജിക് പ്ലാനറ്റ് സന്ദർശകർക്കായി തുറന്നുകൊടുത്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡിനെതിരെ കരുതലോടെ കരുത്തോടെ തിരിച്ചുവരാനാകണം. ഇതിനായി മാജിക് പ്ലാനറ്റ് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് മുഖ്യാതിഥിയായി. കേരള സാമൂഹ്യസുരക്ഷാമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, ഡോ. ലാൽ, മാജിക് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല എന്നിവർ പങ്കെടുത്തു. റീ ഓപ്പണിംഗിന്റെ ഭാഗമായി സൗജന്യമായാണ് പൊതുജനങ്ങൾക്ക് പ്രവേശനം.