തിരുവനന്തപുരം കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ കനേഡിയൻ ഗവേഷണ ഏജൻസിയായ പോപ്പുലേഷൻ ഹെൽത്ത് റിസർച്ചിന് കൈമാറിയ സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇക്കാര്യത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.കേരള സർക്കാരിന്റെ കിരൺ ആരോഗ്യ സർവേ (കേരള ഇൻഫർമേഷൻ ഓൺ റസിഡന്റ്സ് ആരോഗ്യം നെറ്റ് വർക്ക്) പദ്ധതി വഴിയാണ് കനേഡിയൻ കമ്പനി വിവരങ്ങൾ ശേഖരിക്കുന്നതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
ആരോഗ്യവിവരങ്ങൾ ശേഖരിക്കുന്നതിനായി കമ്പനി കോടികളാണ് മുടക്കിയത് എന്ന വിവരം ഈ പദ്ധതിയുടെ മറവിൽ വൻ അഴിമതി നടന്നു എന്നതിന്റെ തെളിവാണെന്നും കത്തിൽ പറയുന്നു.