d

ശ്രീകാര്യം: വീട്ടിൽ അതിക്രമിച്ചുകയറി 64 കാരിയെ കഴുത്തിൽ തോർത്ത് മുറുക്കി ആക്രമിച്ചെന്ന് പരാതി. പാങ്ങപ്പാറ കുഞ്ചുവീട് ലെയ്‌നിൽ ശനിയാഴ്ച രാവിലെ 6നായിരുന്നു സംഭവം. സ്ഥലവാസിയായ ബിനു എന്ന യുവാവാണ് ആക്രമിച്ചതെന്നാണ് പരാതി. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ബിനു ഓടി രക്ഷപ്പെട്ടു. ബോധരഹിതയായ വീട്ടമ്മയെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ വീട്ടിൽ സ്ഥിരമായി ഒത്തുകൂടുന്ന സംഘത്തിലെ പ്രധാനിയാണ് ബിനുവെന്ന് നാട്ടുകാർ പറഞ്ഞു. അയൽവാസികൾക്ക് നിരന്തരം ഭീഷണിയുണ്ടാക്കുന്ന ഈ സംഘത്തെക്കുറിച്ച് പൊലീസിൽ നാട്ടുകാർ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.