തിരുവനന്തപുരം: ചാക്ക ഗവ. യു.പി.എസിൽ വിപുലമായ സൗകര്യങ്ങളോടെ നവീകരിച്ച മന്ദിരത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. 2 കോടി രൂപ വിനിയോഗിച്ചാണ് 10 ക്ലാസ് മുറികൾ ഉൾപ്പെടുന്ന പുതിയ കെട്ടിടവും, ചുറ്റുമതിലും ആർച്ച്, ഗേറ്റ് എന്നിവ ഉൾപ്പെടെ നവീകരിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന മണ്ണന്തല കരുണാകരന്റെ സ്‌മരണാർത്ഥം സ്‌കൂളിന് മണ്ണന്തല കരുണാകരൻ സ്‌മാരക ചാക്ക ഗവ. യു.പി.എസ് എന്ന നാമകരണവും ചടങ്ങിൽ മേയർ നിർവഹിച്ചു. നഗരസഭാ പെഡ്യൂട്ടി മേയർ അഡ്വ. രാഖിരവികുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി. സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു.