dd

മുട്ടം: കോടതികവലയ്ക്ക് സമീപത്തുള്ള സെന്റ് മേരീസ് ഓർത്തോഡോക്സ് സിറിയൻ പള്ളിയിൽ നിന്ന് പണം മോഷണം പോയി. പള്ളിയോട് ചേർന്നുള്ള ആഫീസിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന കള്ളന്മാർ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണമപഹരിക്കുകയായിരുന്നു. 3,800 രൂപ നഷ്ടമായെന്നാണ് പള്ളി അധികൃതർ മുട്ടം പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച രാത്രിയാകും മോഷണം നടന്നതെന്ന് സംശയിക്കുന്നു. കമ്മിറ്റി അംഗങ്ങൾ ഇന്നലെ രാവിലെ പള്ളിയിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പള്ളിയോട് ചേർന്നുള്ള ഹാർഡ്വെയർ, മത്സ്യ വ്യാപാര സ്ഥാപനത്തിലും മോഷണ ശ്രമം നടന്നെങ്കിലും ഒന്നും നഷ്ടമായില്ല. മുട്ടം എസ്.ഐ റോയിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.