unity

കിളിമാനൂർ:ഇടതുപക്ഷ ജനാധിപത്യ മഹിളാ മുന്നണിയുടെ നേതൃത്വത്തിൽ തെരുവോരങ്ങളിൽ സ്ത്രീകളുടെ ഐക്യനിര സംഘടിപ്പിച്ചു.ഇടതുപക്ഷ കേരളം സുരക്ഷിത കേരളം ക്യാമ്പയിനിന്റെ ഭാ​ഗമായി കിളിമാനൂർ ടൗണിൽ സംഘടിപ്പിച്ച മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മറ്റിയം​ഗം ഡി .സ്മിത ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ഡി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി ശ്രീജാഷൈജുദേവ് സ്വാ​ഗതവും സരളമ്മ നന്ദിയും പറഞ്ഞു.