ചിറയിൻകീഴ്: സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഓൺലൈനായി നിർവഹിച്ചു.ഡെപ്യൂട്ടി സ്പീക്കർ വി.ശശി മുഖ്യാതിഥിയായി.സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ അനിൽ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പ്രകാശ്ബാബു,ദേശീയ കൗൺസിൽ അംഗം എൻ.രാജൻ എക്‌സ് എം.എൽ.എ, മങ്കോട് രാധാകൃഷ്ണൻ എക്‌സ് എം.എൽ.എ, സംസ്ഥാന കൗൺസിൽ അംഗം വേണുഗോപാലൻ, സംസ്ഥാന കൗൺസിൽ അംഗം മനോജ്.ബി.ഇടമന,ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ,വി.പി ഉണ്ണികൃഷ്ണൻ, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം പി.കെ.രാജു,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പളളിച്ചൽ വിജയൻ,വസന്തലക്ഷമി രാമചന്ദ്രൻ, കഴക്കൂട്ടം മണ്ഡലം സെക്രട്ടറി ചന്തവിള മധു,കിളിമാനൂർ മണ്ഡലം സെക്രട്ടറി പി.രാജീവ്,വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി എ.എം.റൈസ്,എൽ.ഡി.എഫ് കൺവീനർ ആർ.സുഭാഷ് എന്നിവർ സംസാരിച്ചു.ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി റ്റൈറ്റസ് സ്വാഗതവും അസിസ്റ്റ് സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.