photo

ചിറയിൻകീഴ്:കേരളത്തിലെ മികച്ച അങ്കണവാടി ടീച്ചർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച അഴൂർ ഗാന്ധിസ്മാരകത്തിലെ അങ്കണവാടിയിൽ 37 വർഷമായി ജോലി ചെയ്യുന്ന ഗിരിജകുമാരിയെ രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ആദരിച്ചു. ഫോറം പ്രസിഡന്റ് അഡ്വ.എസ്.കൃഷ്ണകുമാർ ടീച്ചർക്ക് ഉപഹാരം നൽകി. എ.ആർ.നിസാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ്.ജി.അനിൽകുമാർ,യാസിർ യഹിയ, കെ.അശോകൻ,ബിജുകുമാർ, എം.മനോജ്,മുജീബ് തുടങ്ങിയവർ പങ്കെടുത്തു.