road

കിളിമാനൂർ:ആറ്റിങ്ങൽ മണ്ഡലത്തിന്റെ സമഗ്ര വികസനക്കുതിപ്പിനു ശക്തിപകർന്ന് രണ്ടു പ്രധാന റോഡുകൾ ഗതാഗതത്തിനു തുറന്നു.വടക്കൻ തീരപ്രദേശങ്ങളെ ദേശീയ പാതയുമായും എം.സി. റോഡുമായും ബന്ധിപ്പിക്കുന്ന ചെറുന്നിയൂർ മുതൽ കിളിമാനൂർ വരെയുള്ള പാഥയും കിളമാനൂർ മുതൽ മൊട്ടക്കുഴി വരെയുള്ള പാഥയുമാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തത്.

നഗരൂർ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രഘു,കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ,കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്.ദീപ,ജില്ലാ പഞ്ചായത്ത് അംഗം ഡി.സ്മിത,ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരികൃഷ്ണൻ നായർ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.