തിരുവനന്തപുരം: ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതിന് മറ്റ് സംസ്ഥാനങ്ങളുടെ സഹായം ഉറപ്പുവരുത്തുന്നതിനായി ദക്ഷിണേന്ത്യൻ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരുന്നു. 6 ന് ഉച്ചയ്ക്ക് 12.30ന് ഓൺലൈനായി നടക്കുന്ന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷതവഹിക്കും.