nov02b

ആറ്റിങ്ങൽ:തോന്നയ്ക്കൽ സായിഗ്രാമത്തിൽ ശ്രീ സത്യസായിബാബയുടെ 95-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സായി സംഗീതോത്സവം പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഇളമ്പ ഉണ്ണികൃഷ്ണൻ,​തോന്നയ്ക്കൽ രവി,​ബി.ജയചന്ദ്രൻ നായർ എന്നിവർ സംബന്ധിച്ചു. തുടർന്ന് അംബരീഷ്,​രതീഷ് തിരുന്നക്കര,​ബാലുകൃഷ്ണൻ,​അഖിൽ ടി.ആർ എന്നിവർ ചേർന്ന് സംഗീതസദസ് അവതരിപ്പിച്ചു. നവംബർ 1 മുതൽ 23 വരെയാണ് ജന്മദിനാഘോഷം നടക്കുന്നതെന്ന് ട്രസ്റ്റ് ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദകുമാർ പറഞ്ഞു.