കല്ലമ്പലം:മണമ്പൂർ പഞ്ചായത്തിലെ ചാത്തമ്പറ - പറങ്കിമാംവിള റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു.അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.എ.ഇ.രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന മരാമത്ത് ബഡ്ജറ്റ് സപ്പോർട്ടിൽ 3 കോടി ചിലവഴിച്ചാണ് റോഡിന്റെ നിർമ്മാണം. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്,വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,എ.നഹാസ് ,പി.ജെ.നഹാസ്, പ്രശോഭന വിക്രമൻ,സി.പി.എം എൽ.സി സെക്രട്ടറി മുഹമ്മദ് റിയാസ്,എം.എ.മനാഫ്,കുഞ്ഞുമോൾ, പഞ്ചായത്തംഗങ്ങളായ ലിസി വി.തമ്പി,പ്രശോഭനവിക്രമൻ തുടങ്ങിയവർ പങ്കെടുത്തു.