ആറ്റിങ്ങൽ:മുസ്ലീം പള്ളി ഉദ്ഘാടനത്തിന് ആശംസകളും ഉപഹാരവുമായി ക്ഷേത്ര കമ്മിറ്റി അംഗങ്ങളെത്തിയത് ശ്രദ്ധേയമായി.ഇടയ്‌ക്കോട് ഫൈളുൽ ഇലാഹിയ മുസ്ലിം ജമാഅത്ത് പുനർ നിർമ്മിച്ച ജുമാ മസ്ജിദിന്റെ ഉദ്ഘാടനത്തിനാണ് ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീ ക്ഷേത്ര വികസന സമിതി മത സൗഹാർദ്ദ ആശംസയുമായി എത്തിയത്.ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നു ദിവസം മസ്ജിദ് സർവ മതക്കാർക്കും സന്ദർശിക്കാനായി തുറന്നുകൊടുത്തിരുന്നു.ഇതിന്റെ സന്തോഷ സൂചകമായാണ് പള്ളി ഭാരവാഹികൾക്ക് ക്ഷേത്ര ഭാഹവാഹികൾ ഉപഹാരം നൽകിയത്.ക്ഷേത്ര ഉപദേശക സമിതി അംഗം ദശകുമാരൻ നായർ നൽകിയ ഉപഹാരം ജമാഅത്ത് പ്രസിഡന്റ് സലിം പനവിള സ്വീകരിച്ചു.ജമാഅത്ത് ഇമാം ബി.എ.നിളാമുദ്ദീൻ ബാഖവി,ക്ഷേത്ര വികസന സമിതി സെക്രട്ടറി രാജേന്ദ്രൻ നായർ,വൈസ് പ്രസിഡന്റ് ഗൗതമൻ നായർ,ലീഗൽ അഡ്വൈസർ അഡ്വ. വേണുഗോപാൽ ട്രഷറർ സുരേഷ് സി.ദർശക് എന്നിവർ പങ്കെടുത്തു.