വക്കം:വക്കം മങ്കുഴി മാർക്കറ്റ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുജി അദ്ധ്യക്ഷത വഹിച്ചു. കോൺഫറൻസ് ഹാൾ അടൂർ പ്രകാശ് എം.പിയും, ഹാൾ - 1 സത്യൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ഷോപ്പിംഗ് കോംപ്ലക്സ് മുറികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗവും ഉദ്ഘടനം ചെയ്തു. ബി.നൗഷാദ്, ജെ.സ്മിത, എൻ.ബിഷ്ണു,അഡ്വ.എസ്.ഫിറോസ് ലാൽ, ഗീത സുരേഷ് തുടങ്ങിയവർ സംസാരിച്ചു.