nov02f

ആറ്റിങ്ങൽ:എസ്.എൻ.ഡി.പി യോഗം നിർദ്ദേശാനുസരണം ഡോ:പല്പു ജയന്തി ദിനമായ ഇന്നലെ സാമുദായിക സംവരണ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൾ യൂണിയനുകീഴിലുള്ള 28 ശാഖകളിലും ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനെതിരെയുള്ള പ്രതിഷേധ സമരം നടന്നു. ആറ്റിങ്ങൾ യൂണിയനിൽ നടന്ന സമരത്തിൽ യൂണിയൻ സെക്രട്ടറി എം.അജയൻ സത്യ വാചകം ചൊല്ലി. യൂണിയൻ കൗൺസിൽ അംഗങ്ങളായ സുധീർ, അജു കൊച്ചാലുംമൂട്, ഷാജി, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് അയ്യപ്പദാസ് ,വനിതാ സംഘം എക്സി: അംഗം ഷെർളി അനിൽകുമാർ എന്നിവർ പങ്കെടുത്തു.